തീരം വിടാത്ത വള്ളങ്ങൾ
ചിലപ്പോൾ തിരിച്ചെത്താനാകാത്ത
ദൂരങ്ങളിലേക്ക് തുഴയും.
കര ഒരു നേർത്ത ചൂണ്ടയായ്,
എന്നും കൊളുത്തി വലിക്കും.
പക്ഷേ, കരയാത്ത കുട്ടികൾ,
കാക്കകൾ, പെണ്ണുങ്ങൾ ...
ശ്വാസം മരിക്കുംമുൻപ്,
ചത്തുപൊന്തിയ മീൻ പറഞ്ഞു,
ഈയിടെ കടലിലിട്ടതൊന്നും
കരയ്ക്കടിയാറില്ലത്രേ!
മടങ്ങിയ വള്ളങ്ങളിൽ
ചൂണ്ടകൊളുത്തുകളുടെ നിശ്വാസം,
കടലോളം ഒഴുകിപരന്ന് കാത്തിരിപ്പ്,
മറന്നോയെന്നു ചോദിച്ചുമടുത്ത്
ഓളങ്ങൾ കരയിൽ ഇരമ്പിയാർക്കുന്നു.
No comments:
Post a Comment