അടുക്കും മുൻപേ പുണർന്ന്
ഇരുമ്പുകൂടുകളെ മറന്ന്,
ആകർഷണത്താൽ വലഞ്ഞ്,
തെക്ക്-വടക്ക് നടന്ന,
തെക്ക്-വടക്ക് നടന്ന,
കാന്തങ്ങളായിരുന്നു.
സ്നേഹത്തിൽ മദിച്ച്
തലകുത്തി വീണപ്പോഴാണ്
ഒരേ നിറമായി,
ഒരേ നിറമായി,
അടുക്കാനാവാതെ അകന്നത്.
കൂട്ടം തേടി കരഞ്ഞലഞ്ഞ്,
വലയങ്ങൾക്കുള്ളിൽ കുടുങ്ങി,
വലയങ്ങൾക്കുള്ളിൽ കുടുങ്ങി,
ദിശ മറന്നപ്പോൾ തോന്നി,
ഒറ്റയ്ക്കൊന്നു തിരിഞ്ഞടുത്താൽ
നീയെന്നെ ചാടിപ്പിടിച്ചേനേ .
No comments:
Post a Comment