മേഘങ്ങൾ നീലയാക്കി
മഴവില്ല് തീർത്തപ്പോൾ
ആകാശമായി മോഹിച്ചവൾ.
നിന്നെ തൊടാൻ മലകൾ
കയറി, ഉയർന്നു പറന്ന്
വീണുകൊണ്ടേയിരുന്നവൾ.
മഴയായും മഞ്ഞായും
പെയ്യുമ്പോൾ പീലി നിവർത്തി
കാലുറയ്ക്കാതെ ചുവടുവെച്ചവൾ.
മിന്നലായ് മാറ് പിളർത്തുമ്പോൾ
നിഴലിലൂടെ നിന്നെ തൊട്ട്
ചുണ്ടുകൾ കവർന്നവൾ.
രാത്രിയിൽ നിലാവിനൊപ്പം
നീ മറയുന്നതു നോക്കിനോക്കി
കരഞ്ഞുറങ്ങാതിരുന്നവൾ.
സൂര്യനെ കണ്ട് ഇനിരാത്രി-
വേണ്ടെന്നു ചൊല്ലി തിരിഞ്ഞ്,
പാതിവെന്തു കരിഞ്ഞവൾ.
പ്രേമ പാരായങ്ങളൊക്കെ
നിന്നിൽ നിന്നും മറയ്ക്കാൻ
ചിരികുട വിടർത്തിയവൾ.
അവളെന്നും ഒരു ചാണ്‍ അകലെ
കൈ നീട്ടിയാൽ തൊട്ടരികെ...
No comments:
Post a Comment