ഒഴുക്കിൽ നിന്നെ തടഞ്ഞു.
ആ മരത്തിനടുത്ത് ആഴം
കൂടുതലായിരുന്നത്രേ.
കാറ്റ് ചെവി തകർത്തു,
എന്നോടൊപ്പം പറക്കൂ...
മഴയും പിന്നാലെ കൂടി,
എനിക്കൊപ്പം പോരൂ...
ചുറ്റിപ്പിടിച്ചയെന്നോട്
കൈവിട്ടൊഴുകൂയെന്ന്-
വേരഴുകിയ മരം.
തുള്ളിക്കൊപ്പം താഴ്ന്നവൻ,
താങ്ങാൻ താങ്ങില്ലാത്തവൻ.
ചായ്ഞ്ഞ ഉടലിനെ പുണർന്ന്-
ഓളമായവൾ ചിരിച്ചു;
എനിക്കുണ്ടല്ലോ നീ,
പിന്നെന്തിനീ ഞാൻ !
;
No comments:
Post a Comment