പേടിക്ക് ചൂട്ടുപിടിച്ച്
തേടിയ ഉറക്കത്തെ കാത്ത്
തലവെട്ടിവെട്ടി തിരിയുമ്പോഴാണ്
നീയെത്തിയത്.
പേടിപ്പുതപ്പെടുത്ത് കുടഞ്ഞ്
നീ പുണരുമ്പോൾ
എത്ര തീരങ്ങൾ-
യെത്രയാഴങ്ങൾ,
യെത്രയോർമകൾ
കുറ്റാകൂരിരുട്ടിൽ
മിന്നാമിനുങ്ങാകുന്നു
No comments:
Post a Comment