വേരുറയ്ക്കുമെന്ന ചില ഉറപ്പുകൾ
മലവെള്ളപ്പാച്ചിലിൽ മുളച്ചു പൊന്തി.
തലയാട്ടി നീണ്ടെത്തുന്നതിനിടെ,
ഒഴുക്കിലെറിയുന്നു,
പൊടിയ്ക്കാത്ത ഇല ഞരമ്പിലെ
നീയെന്ന ശ്വാസം, നീയെന്ന താങ്ങും.
കടലുപ്പിൽ വെന്തുനീറി,
കരയ്ക്കെത്താൻ,
നേർത്ത കാറ്റിനെ കാത്തപ്പോൾ,
നോക്കിക്കിടന്ന വാനമൊരു
ചിതം വരച്ചു.
എത്രവേഗമതിൽ കുരുനില,
ഞാനെത്തുമ്പോൾ
വിരിയുന്ന ചുമന്ന പൂക്കൾ,
അതാ, നമ്മുടെ നീല ചില്ലകൾ
പൊഴിഞ്ഞാലുമെത്രയോ പൂക്കുന്നു ...
No comments:
Post a Comment