ഇടയ്ക്കിടെയുള്ള കലമ്പലുകൾക്കിടയിൽ അയാൾ ചോദിച്ചു;
എത്ര വഴക്കിട്ടിട്ടും നീ തിരികെ വരുന്നതെന്തിന്?
പതിവായ ചോദ്യത്തെ തിരഞ്ഞ് അവളൊരു വലിയ കുന്നിലെത്തി.
ഉത്തരങ്ങളൊളിപ്പിച്ച ആകാശം കണ്ടമ്പരന്നാണ് കാലിടറിയത്.
പക്ഷേ, വീഴ്ച്ചയിലെ മുറിവിനേക്കാൾ ചോരയിറ്റിച്ചത്
താഴ്ച്ചകളിലെ ഒറ്റപ്പെടലായിരുന്നു...
അയാളിപ്പോഴും കുന്നിലുണ്ടെന്ന കാഴ്ച്ചയും...